ആലപ്പുഴ: ജില്ലാ നൈപുണ്യ വികസന സമിതിയും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും ചേർന്ന് സോഫ്റ്റ് വെയർ ഡെവലപ്‌മെന്റിൽ ഫുൾ സ്റ്റാക് വെബ് ഡവലപ്മെന്റ് വിത്ത് എം.ഇ.ആ‌‌ർ.എൻ ആൻഡ് കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് എന്ന സൗജന്യ കോഴ്‌സ് ആരംഭിക്കുന്നു. ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി ടെക് കമ്പ്യൂട്ടർ സയൻസ് എന്നീ അടിസ്ഥാന യോഗ്യതയുള്ള 2023, 2024 കാലയളവിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. 15ന് വൈകിട്ട് 5ന് മുൻപായി https://rb.gy/kombu6എന്ന ലിങ്കിലൂടെയോ www.kase.in എന്ന വെബ്‌സൈറ്റിലുടെയോ അപേക്ഷ സമർപ്പിക്കണം.ഫോൺ: 9188925508.