ഹരിപ്പാട്: കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷനും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി തീരദേശമേഖലയിലെ സ്കൂളുകളിൽ തീരം എന്ന പേരിൽ നടപ്പിലാക്കുന്ന ലൈഫ് സ്കിൽ പരിശീലന പരിപാടി പല്ലന മഹാകവി കുമാരനാശാൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് സി.എച്ച് സാലി അദ്ധ്യക്ഷത വഹിച്ചു. മോഡൽ ട്രെയിനിംഗ് സെന്റർ തിരുവനന്തപുരം തലവൻ കാർത്തിക് ശശി ക്ലാസ് നയിച്ചു. . സ്‌കൂൾ ഹെഡ്മിസ്ട്രസ് സിമി റഹ്മാൻ, കാർത്തികപ്പള്ളി റേഞ്ച് വിമുക്തി കോ-ഓർഡിനേറ്റർ എം.ഷെഫീഖ്, സീനിയർ അസിസ്റ്റന്റ് ബി.ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി പി.ബിന്ദു എന്നിവർ സംസാരിച്ചു. വിമുക്തി മിഷൻ ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ അഞ്ചു.എസ്.റാം ഇസാഫ് ഫൌണ്ടേഷൻ തൃശൂർ ജൂനിയർ മാനേജർ കൃഷ്ണകുമാർ തോന്നൂർക്കര എന്നിവർ നേതൃത്വം നൽകി.