മുഹമ്മ : ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സോളാർ ലൈറ്റുകൾ മിഴിയടച്ചു. മുഹമ്മ പഞ്ചായത്ത് പത്താം വാർഡിലെ സ്രായി പാലം ജംഗ്ഷന് കിഴക്കുള്ള കലുങ്കിനു സമീപവും ഒൻപതാം വാർഡ് പേരയിൽ കലുങ്കിനു സമീപവും അടക്കം പഞ്ചായത്തു വാർഡുകളിൽ രണ്ടു വീതം സോളാർ ലൈറ്റുകളാണ് 5 വർം മുമ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചത് .എന്നാൽ
എട്ടുമാസം കഴിഞ്ഞതോടെ ലൈക്കുകൾ തെളിയാതെയായി. ഈ ഘട്ടത്തിൽ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ബാറ്ററിയും ബോക്സും അടക്കം എടുത്തുകൊണ്ടുപോയി. മറ്റ് തെരുവു വിളക്കുകൾ പോസ്റ്റുകളിൽ സ്ഥാപിക്കപ്പെട്ടതോടെ സോളാർ ലൈറ്റുകൾ നോക്കുകുത്തിയായി മാറി.
തെളിഞ്ഞത് മാസങ്ങൾ മാത്രം
സ്ഥാപിച്ച് ഏതാനും മാസങ്ങൾ മാത്രമാണ് സോളാർ ലൈറ്റുകൾ തെളിഞ്ഞത്
സോളാർ പാനലിൽ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം
എന്നാൽ ലൈറ്റുകളിൽ ഏറെയും സ്ഥാപിച്ചതാകട്ടെ വൃക്ഷത്തണലിലാണ്