ചേർത്തല:മികച്ച കളിസ്ഥലങ്ങളും കായിമക്ഷമതയുള്ള കായികതാരങ്ങളെയും വാർത്തെടുക്കാൻ ടീം ചേർത്തല നടത്തുന്ന മിനിമാരത്തോൺ 11ന് നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി മത്സരം നടത്തുന്നത്. ചേർത്തലയിൽ മികവുള്ള കളിസ്ഥലങ്ങൾ നിർമ്മിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം യുവതലമുറയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും രക്ഷിക്കാനുള്ള സന്ദേശവുമായാണ് മത്സരം. തണ്ണീർമുക്കത്തുനിന്ന് ചേർത്തല നഗരത്തിലേക്ക് ഏഴുകിലോമീറ്റാണ് മത്സരം.മത്സരങ്ങൾക്കായി ക്രമീകരണങ്ങൾ പൂർത്തിയായതായി ടീം ചേർത്തല ക്ലബ് പ്രസിഡന്റ് ആർ.എസ്.ശശികുമാർ,ജി.ഹരിദാസ്,എം.എസ്.സിജു,എസ്.മുകേഷ്,കെ.വി.സുജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.15 വയസുമുതൽ 70 വയസുവരെ പ്രായമുള്ള , 100ഓളം കായിക താരങ്ങളാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് രണ്ടു വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്.വിജയികൾക്ക് 5000,3000,2000 എന്നീ ക്രമത്തിൽ സമ്മാനം നൽകും വിവിധ പ്രോത്സാഹന സമ്മാനങ്ങളും നൽകും.
രാവിലെ 6ന് തണ്ണീർമുക്കത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല ഉദ്ഘാടനം ചെയ്യും.മുഹമ്മ പൊലീസ് ഇൻസ്പക്ടർ ലൈസാദ് മുഹമ്മദ് ഫ്ളാഗ് ഒഫ് ചെയ്യും.നഗരസഭ വ്യാപാര സമുച്ചയത്തിൽ നടക്കുന്ന സമാപനം ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്യും.സിനിമാ താരം ജയൻ ചേർത്തല സമ്മാനദാനം നിർവഹിക്കും