ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള മെഗാ വാക്‌സിനേഷൻ യജ്ഞം കൊമ്മാടി, പൂന്തോപ്പ്, ആശ്രമം, മന്നത്ത്, ചാത്തനാട്, ആറാട്ടുവഴി, പവർഹൗസ് എന്നീ വാർഡുകളിൽ ആരംഭിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, വെറ്ററിനറി സർജൻ, അറ്റൻഡർമാർ, നായപിടുത്തത്തിൽ പരിശീലനം ലഭിച്ചവർ, ഫാബ്രിക് പെയിൻറിംഗിനായി നഗരസഭ തൊഴിലാളികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരടങ്ങുന്ന 25 അംഗ സംഘമാണ് പ്രവർത്തനം നടത്തുന്നത്.
നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എം.ആർ.പ്രേം, കൗൺസിലർമാരായ ബി.മെഹബൂബ്, മോനിഷ ശ്യാം, കൊച്ചുത്രേസ്യാമ്മ ജോസഫ്, ജ്യോതി പ്രകാശ്, തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി.
മൂന്നാഴ്ച കൊണ്ട് പൂർത്തിയാക്കും
മൂന്നാഴ്ചകൊണ്ട് നഗരത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിനേഷൻ പൂർത്തിയാക്കും
ഏഴ് വാർഡുകളിൽ നിന്നും പിടികൂടിയ 170 നായ്ക്കൾക്കാണ് ആദ്യ ദിനം വാക്‌സിൻ നൽകിയത്
ഇവയെ തിരിച്ചറിയാവുന്ന വിധം ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിട്ടയച്ചത്