അമ്പലപ്പുഴ: യുവാവിന്റെ ചികിത്സക്കായി നാട് ഒന്നിക്കുന്നു. പുറക്കാട് പഞ്ചായത്ത് 4-ാംവാർഡിൽ കരൂർ അൻവർ മൻസിലിൽ എച്ച്. അൻവർ (36) തലയിലെ ഞരമ്പ് പൊട്ടിയുള്ള രക്തസ്രാവത്തെത്തുടർന്ന് ഇൻഡോ അമേരിക്കൻ ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. അൻവറിന്റെ ജീവൻ രക്ഷിക്കാൻ ഭീമമായ തുക ആവശ്യമായി വരുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മാതാപിതാക്കളും ഭാര്യയും മൂന്നുകുട്ടികളുമടങ്ങുന്ന ഈ നിർദ്ധന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുവാനുള്ള സാമ്പത്തികശേഷിയില്ല. ഈ കുടുംബത്തിനെ സഹായിക്കുന്നതിലേക്കായി 11ന് ചികിത്സാ സഹായഫണ്ട് ധനസമാഹരണം നടത്തും. ഫണ്ട് ശേഖരണത്തിൽ ഒരു സാധാരണ കുടുംബം 500 രൂപയും സാമ്പത്തിക ശേഷിയുള്ളവർ അതിൽ കൂടുതലും തന്ന് സഹായിക്കണമെന്ന് ഫണ്ട് സമാഹരണ കമ്മിറ്റി ആവശ്യപ്പെട്ടു.