sfds

മാവേലിക്കര: പല്ലാരിമംഗലം ശരണാലയത്തിലെ അന്തേവാസികൾ ഉച്ചയ്ക്ക് ഉപവസിച്ച് അന്നത്തിന് ചെലവാകുന്ന തുക വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുവാൻ, സർക്കാർ നടത്തുന്ന പദ്ധതിയിലേക്ക് സംഭാവനയായി നൽകി. ശരണാലയം പ്രസിഡന്റ് കെ.ബി. സുനിൽകുമാർ എം. എസ്.അരുൺ കുമാർ എം.എൽ.എയ്ക്ക് ശരണാലയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ തുക കൈമാറി. ശരണാലയം ട്രസ്റ്റ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻകുമാർ, ഹരിദാസ് പല്ലാരിമംഗലം , കരിപ്പുഴ സുരികുമാർ, സാബു, രാജേഷ്, മാവേലിക്കര ഡെപ്യൂട്ടി തഹൽസീദർമാരായ കെ .സുരേഷ് ബാബു, ബിനു. ജി , മാവേലിക്കര തെക്കേക്കര വില്ലേജ് ഓഫീസർ പ്രദീപ് എന്നിവർ സംസാരിച്ചു .ട്രസ്റ്റ് സെക്രട്ടറി ശ്രീ മുരുകൻ സ്വാഗതവും ട്രസ്റ്റ് ട്രഷറർ ശോഭ കുമാരി നന്ദിയും പറഞ്ഞു.