അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സിതാരയിൽ സുരേന്ദ്രൻ (കൈനകരി സുരേന്ദ്രൻ - 78) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ടായിരുന്നു. കുഞ്ചൻ നമ്പ്യാർ സ്മാരകസമിതിയംഗം, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ്, ഓർഗനൈസിംഗ് സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, ബാലസംഘം ജില്ലാപ്രസിഡന്റ്, ജില്ലാസാക്ഷരതാസമിതി കീ -റിസോഴ്സ് പേഴ്സൺ, കേരള സംഗീത നാടക അക്കാഡമി ജില്ലാഘടകമായ കേന്ദ്രകലാസമിതിയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: സുദീപ് കുമാർ (ചലച്ചിത്ര പിന്നണി ഗായകൻ), സുധീഷ് കുമാർ (സീനിയർ ക്ലാർക്ക്, കെ.എസ്.ഇ.ബി ആലപ്പുഴ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കൾ: കലാമണ്ഡലം സോഫിയ (നൃത്താദ്ധ്യാപിക), മായമോൾ(ഗ്രേഡ് വൺ നഴ്സിം ഓഫീസർ, ആരോഗ്യവകുപ്പ്). പൊതുദർശനം ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ. സംസ്കാരം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.