amritha

വള്ളികുന്നം: അമൃത ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കായികമേള ആരംഭിച്ചു. ഇന്റർനാഷണൽ ബോക്സിംഗ് മെഡലിസ്റ്റും വുഷു നാഷണൽ മെഡലിസ്റ്റുമായ അജാസ് മുഹമ്മദ് കബീർ കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രീതയുടെ അദ്ധ്യക്ഷതയിൽ വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ് സിന്ധു , അദ്ധ്യാപകരായ എം.ബി രവികുമാർ, മനോജ് എന്നിവർ പങ്കെടുത്തു.വിശിഷ്ടാതിഥി അജാസ് മുഹമ്മദ് കബീർ, സ്കൂൾ വിദ്യാർത്ഥി അർജ്ജുന് ദീപശിഖ കൈമാറി ഇന്ന് സമാപിക്കുന്ന കായിക മേളയ്ക്ക് സ്കൂൾ കായികാധ്യാപകൻ ആദിത്യ കൃഷ്ണയാണ് നേതൃത്വം നൽകും.