കായംകുളം : തൂണിൽ തീർത്ത എലിവേറ്റഡ് ഹൈവേ വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രണ്ടാം ഘട്ട നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ദേശീയ പാത നിർമ്മാണ യാർഡിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പ.പ്രവീൺ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ സെക്രട്ടറിമാരായ ആസിഫ് സെലക്ഷൻ, ദീപക് എരുവ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.