ആലപ്പുഴ: തേയില വിൽപ്പനയുടെ പേരിൽ ലോട്ടറി മാതൃകയിലുള്ള നറുക്കെടുപ്പ് പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം എം.വി.ജയരാജൻ പറഞ്ഞു. ആലപ്പുഴയിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് പി.ആർ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബി.എസ്.അഫ്സൽ, പി.ജെ. മനോജ്, ടി.ബി.സുബൈർ, വി.ബി.അശോകൻ, സി.ബി.ഷെജീർ, കെ.സന്തോഷ്‌കുമാർ, പി.ശിവൻകുട്ടി, എ.നജീം, സി.എസ്. ബാബു, ബി.സി.രഞ്ജു, ആർ.നവാസ്, വിജി രതീഷ്, എ.ഷാജി എന്നിവർ സംസാരിച്ചു.