മാന്നാർ: വയനാട് ദുരന്തത്തിൽ ജീവനും ജീവിത ബന്ധങ്ങളും ഉരുളെടുത്തു പോയവരോടുള്ള ഓർമ്മ പുതുക്കി സാമൂഹിക-പാരിസ്ഥിതിക സംഘടനയായ മിലൻ21ന്റെ നേതൃത്വത്തിൽ മാന്നാർ സ്റ്റോർജംഗ്ഷനിൽ മാനവിക കൂട്ടായ്മയും പ്രോദ്ദീപ്ത സ്മരണയും നടന്നു. മാന്നാർ നാഷണൽ ഗ്രന്ഥശാല, മുട്ടേൽ പൗരസമിതി, എക്സ്-സർവ്വീസ് ലീഗ്, മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ പങ്കാളികളായ യോഗത്തിൽ മിലൻ21 ചെയർമാൻ പി.എ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി, അഡ്വ.കെ.സുരേഷ് കുമാർ, മധു പുഴയോരം, രാജീവ് വൈശാഖ്, ബൈജു വി.പിള്ളൈ, എൽ.പി.സത്യപ്രകാശ്, പി.ഭാസ്കരനാചാരി, രാമചന്ദ്രൻ മുല്ലശ്ശേരി, എം.എ.ഷുക്കൂർ, പ്രഭാകരൻ തൃപ്പെരുന്തുറ, പി.ബി.സലാം, പ്രേമലത, ഡോ.ശ്രീരഞ്ജിനി, ശോഭനാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.