ആലപ്പുഴ: തത്തംപള്ളി മഠത്തിപ്പറമ്പിൽ ഗ്രേസ് വില്ലയിൽ പരേതനായ എം.ജെ.ജോസഫിന്റെ ഭാര്യ ലിസിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും. ചങ്ങനാശേരി എസ്.ബി. കോളേജ് മുൻ പ്രിൻസിപ്പൽ റവ.ഫാ. ജോർജ് മഠത്തിപ്പറമ്പിൽ ഭർതൃസഹോദരനാണ്. മക്കൾ: ജിജി നോബിൾ, ജോജോ എം. ജോസഫ്, ജോളി പോൾ, ജിജു ജോയി, ജിനു ജോസി, ജീന മനോജ്, ജോബി എം. ജോസഫ്, പോൾ എം. ജോസഫ്.മരുമക്കൾ: നോബിൾ , അരോമ, പോൾ ആന്റണി, ജോയി, ജോസി, മനോജ്, വിൻസ, ആഷ.