nss-karayogam-kutamperoor

മാന്നാർ: കുട്ടംപേരൂർ 3500-ാംനമ്പർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും പഠനോപകരണ വിതരണവും നടന്നു. കരയോഗം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വേലൂർമഠം അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ടി.കെ നാരായണൻ നായർ, വനിതാ സമാജം പ്രസിഡന്റ് ജ്യോതി വേലൂർമഠം, കരയോഗം ട്രഷറർ രഘുനാഥൻ നായർ.ബി, വനിതാ സമാജം സെക്രട്ടറി കവിത മനോജ്, വൈസ് പ്രസിഡന്റ് ശ്രീദേവി കുറ്റിയത്ത്, രാധാകൃഷ്ണൻ നായർ ഹാപ്പി വില്ല എന്നിവർ സംസാരിച്ചു.