ആലപ്പുഴ : സാഹിത്യകാരനും ഗ്രന്ഥകാരനുമായ കൈനകരി സുരേന്ദ്രന്റെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു. വള്ളംകളിയുടെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തിയ മികച്ച ഗ്രന്ഥം മലയാളത്തിന് സംഭാവന ചെയ്ത ചരിത്രകാരൻ കൂടിയായിരുന്നു കൈനകരി സുരേന്ദ്രൻ എന്ന് ബേബി പാറക്കാടൻ അനുസ്മരിച്ചു.