sfi-prathishedham

മാന്നാർ : ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ കേന്ദ്ര സർക്കാർ-ബി.ജെ.പി-ഗുസ്തി ഫെഡറേഷൻ ഗൂഢാലോചന ആരോപിച്ച് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മാന്നാർ യു.ഐ.ടി കോളേജ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. എസ്.എഫ്.ഐ മാന്നാർ ഏരിയ സെക്രട്ടറി ഷാരോൺ പി.കുര്യൻ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി പ്രത്യാശ് അദ്ധ്യക്ഷത വഹിച്ചു. അഭിജിത്ത്, ജഗത്ത് എന്നിവർ സംസാരിച്ചു.