കുട്ടനാട് : തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കായംകുളം യാനാ സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ ഗർഭാശയ രോഗനിർണയവും വന്ധ്യതാ പരിശോധന 11 ന് രാവിലെ 9.30 മുതൽ ആതിരാ കോംപ്ലക്സി​ൽ (ഹോമിയോ ആശുപത്രിക്ക് മുകളിൽ) നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അദ്ധ്യക്ഷത വഹിക്കും.