asdas

പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി പാലത്തിൽ നിന്നും കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.തൈക്കാട്ടുശേരി പതിനാലാം വാർഡിൽ വല്ലയിൽ ആർ.വി.ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(48) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തിൽ കണ്ടതിനെ തുടർന്ന്, കായലിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് സൂചന. മക്കൾ: മനുജ ,അനാമിക