ആലപ്പുഴ : അപകടം പതിവായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കൈതവന ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതമായ 20ൽ അധികം അപകടം നടന്നത്. മൂന്ന് പേരുടെ ജീവനും പൊലിഞ്ഞു. നിലവിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് വാഹനം ഇടിച്ച് തകർത്ത ശേഷം ഈ ഭാഗത്ത് ഇരുട്ടിലാണ്.