ആലപ്പുഴ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് ഔവർ ലേഡി ഒഫ് അസംപ്ഷൻ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ സ്വർഗരോപിത മാതാവിന്റെ തിരുന്നാൾ 11മുതൽ 15 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. എല്ലാ ദിവസവും രാവിലെ 6 നും 7നും ദിവ്യബലി വൈകിട്ട് 6ന് ജപമാല, ദിവ്യബലി, ലദീഞ്ഞ, പരിശുദ്ധ കുർബാന ആശിർവാദം നടക്കും.