ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിലെ കോടിയർച്ചന 19 ദിനം കഴിഞ്ഞപ്പോൾ 50ൽ അധികം വൈദികർ ചേർന്ന് 152 ഉരു അർച്ചന പൂർത്തിയാക്കി. നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ നേതൃത്വത്തിൽ വിളക്ക് പൂജയും നടന്നു. അർച്ചനയ്ക്ക് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാവ് ആനന്ദ കൃഷ്ണൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ' ജുഗൽ ബന്ദി ' ആകർഷകമായി.