1

കുട്ടനാട് : ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മങ്കൊമ്പ് ചിറയിൽ ചന്ദ്രബാബുവിന് ലഭിച്ചു.

എല്ലാദിവസവും ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചുവരുന്ന ചന്ദ്രബാബു കഴിഞ്ഞ ദിവസം മങ്കൊമ്പ് തെക്കേക്കരയിലെ ലോട്ടറി ഏജന്റ് എൺപതുംചിറയിൽ ഉദയന്റെ അടുത്ത് നിന്നും വാങ്ങിയ രണ്ട് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമത്തെ ടിക്കറ്റിന് സമാശ്വാസ സമ്മാനവും ലഭിച്ചു. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും അടങ്ങുന്ന ചന്ദ്രബാബുവിന്റെ കുടുംബം വർഷങ്ങളായി വാടകവീടുകളിലാണ് കഴിഞ്ഞുവരുന്നത്. സമ്മാനത്തുകയ്ക്ക് സ്വന്തമായി സ്ഥലവും വീടും വാങ്ങുമെന്ന് ബാബു പറഞ്ഞു..