ചേർത്തല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം നടപ്പാക്കുന്ന ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചേർത്തല ഡി.ഇ.ഒ എ.കെ.പ്രതീഷ് നിർവഹിച്ചു. ഗാന്ധിസ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയുടെ വർക്കിംഗ് ചെയർമാൻ ഡോ.യു.സുരേഷ് കുമാർ ക്ലാസ് നയിച്ചു.സേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു സ്വാഗതവും കോ–ഓർഡിനേറ്റർ ജയശ്രീ ഷാജി നന്ദിയും പറഞ്ഞു. മാരാരിക്കുളം ഉപകേന്ദ്രം ചെയർമാൻ കെ.ബി.സുന്ദരേശ പണിക്കർ,മുഹമ്മ ഉപകേന്ദ്രം ചെയർമാൻ വി. ഉമാ മഹേശൻ എന്നിവർ സംസാരിച്ചു.