മാന്നാർ: വയനാട് ദുരന്തപശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ കുളഞ്ഞിക്കാരാഴ്മ ഗുരുദേവക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജയന്തി ഘോഷയാത്ര ഒഴിവാക്കിക്കൊണ്ട് അതിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ കുളഞ്ഞിക്കാരാഴ്മ ശാഖായോഗം കമ്മറ്റി തീരുമാനിച്ചു. ജീവിച്ചിരിക്കുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് തുക നൽകുമെന്ന് ശാഖാ പ്രസിഡന്റ്‌ എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വൈസ് പ്രസിഡന്റ്‌ വി.വിവേകാനന്ദൻ എന്നിവർ അറിയിച്ചു