ഹരിപ്പാട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിവന്നയാളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. ചിങ്ങോലി എൻ.ടി.പി.സി. ജംഗ്ഷന് സമീപം കട നടത്തുന്ന കാർത്തികേയനെ (ശിവദാസൻ-55) യാണ് എസ്.ഐ. ബിജിത്ത് ലാൽ, സി.പി.ഒമാരായ വിഷ്ണു, ഉണ്ണിക്കൃഷ്ണൻ എന്നിവർ അറസ്റ്റ് ചെയ്തത്. 33 പായ്ക്കറ്റ് ഉത്പന്നങ്ങൾ കണ്ടെടുത്തു. മുമ്പും ഇയാളെ സമാന കേസിൽ പിടികൂടിയിട്ടുണ്ട്.