ആലപ്പുഴ: ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ നൈപുണ്യ വികസന സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും ചേർന്ന് സോഫ്റ്റ് വെയർ ഡെവലപ്‌മെന്റിൽ ഫുൾ സ്റ്റാക് വെബ് ഡവലപ്മെന്റ് വിത്ത് എം.ഇ.ആ‌‌ർ.എൻ ആൻഡ് കമ്പ്യൂട്ടർ ഫണ്ടമെന്റൽസിൽ സൗജന്യ കോഴ്‌സ് ആരംഭിക്കും. ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി ടെക് കമ്പ്യൂട്ടർ സയൻസ് എന്നീ അടിസ്ഥാന യോഗ്യതയുള്ള 2023, 2024 കാലയളവിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 15ന് വൈകിട്ട് 5 ന് മുമ്പായി https://rb.gy/kombu6ലോ www.kase.in ലോഅപേക്ഷ സമർപ്പിക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും 60 പേരടങ്ങുന്ന ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കുന്നത്. പ്രവേശന പരീക്ഷ 17ന് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫോൺ : 9188925508 .