s

മുഹമ്മ: വയനാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തുകയുടെ ചെക്ക് ജില്ല കളക്ടർക്ക് മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി അജിത് കുമാർ കൈമാറി. ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഷെയ്ക്ക് ബിജു, വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.സന്തോഷ്‌, കെ.പി.ഉല്ലാസ്, കെ.ഉദയമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.