s

ആലപ്പുഴ : സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പൂർണ്ണരൂപം പുതിയ തലമുറയ്ക്ക് മനസ്സിലാകും വിധം പാഠ്യപദ്ധതി

യിൽ ഉൾപ്പെടുത്തണമെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. കേരള സർവ്വോദയ മണ്ഡലം , ഗാന്ധിയൻ ദർശന വേദി തുടങ്ങിയ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഇ.ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എച്ച്. സുധീർ മുഖ്യപ്രഭാഷണം നടത്തി. കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ പി.ജെ.കുര്യൻ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.