s

മുഹമ്മ : ആലപ്പുഴ-മണ്ണഞ്ചേരി ഫീഡറിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതിതടസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ കലവൂർ ഇലക്ട്രീക്കൽ അസി. എൻജിനിയർ ഓഫീസിൽ പരാതി നൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.എസ്.ചന്ദ്രബോസ്, യു ഡി എഫ് നിയോജയമണ്ഡലം കമ്മിറ്റി കൺവീനർ പി.തമ്പി ,നേതാജി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.പി. ജോയി, ആർ .എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം പി.രാമചന്ദ്രൻ കലവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജി.ചന്ദ്രബാബു എന്നിവർ ഉൾപ്പെട്ട നിവേദക സംഘം അറിയിച്ചു.