ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 202 3- 24 വർഷത്തിൽ ഐ.സി.ഡി.എസ് ഓഫീസ് മുഖേന നടപ്പാക്കിയ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.എസ്.സുയമോൾ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എസ്.ലത, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.പി.ഒ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.