s

ആലപ്പുഴ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് ഔവ്വർ ലേഡി ഒഫ്‌ അസംപ്ഷൻ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ സ്വർഗാരോപിത മാതാവിന്റെ തിരുനാൾ ആഘോഷം 11 ന് ആരംഭിച്ച് 15 ന് സമാപിക്കും.
11ന് വൈകിട്ട് 6ന് വികാരി ഫാ.സേവ്യർ ചിറമേൽ കൊടിയേറ്റും. എല്ലാ ദിനങ്ങളിലും രാവിലെ 6 നും 7 നും ദിവ്യബലി ,വൈകുന്നേരം 6 ന് ജപമാല, ദിവ്യബലി, ലദീഞ്ഞ, കുർബാന ആശിർവാദം എന്നിവ ഉണ്ടാകും. 15ന് തിരുന്നാൾ ദിനത്തിൽ വൈകുന്നേരം 4 ന് ജപമാല ,തിരുന്നാൾ സമൂഹ ബലി , തുടർന്ന് അത്ഭുത സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.