ആലപ്പുഴ : ഡോൺ ബോസ്‌കോ ഡ്രീം പ്രോജക്ടും എക്‌സൈസ് വകുപ്പ് ജില്ലാ വിമുക്തി മിഷനും സംയുക്തമായി ചേർന്ന് വിമുക്തിമിഷന്റെ ബോധവത്കകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഡെപ്യൂട്ടി കമ്മീഷണർ എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഡ്രീം പ്രൊജക്ട് ഡയറക്ടർ ഫാ.ആന്റണി വയലാട്ട് അദ്ധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഞ്ജു എസ്.റാം സ്വാഗതം പറഞ്ഞു. എക്‌സൈസ് ഡിവിഷൻ മാനേജർ കെ.ആർ.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്പെക്ടർ എസ്.സതീഷ്, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ഡി.കലേഷ്, ജില്ലാ പ്രസിഡന്റ്ജി.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡ്രീം ആലപ്പുഴഡിസ്ട്രിക്ട് കോർഡിനേറ്റർ ജോർജിയ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.