നീലംപേരൂർ : ബി.ജെ.പി നീലംപേരൂർ ഗ്രാമപഞ്ചായത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ ആർ.വിനയചന്ദ്രനെതിരെ കേസ് എടുത്തതിൽ ബി.ജെ.പി നീലംപേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
അങ്കണവാടിയുടെ പ്രവർത്തനം തടഞ്ഞ വിഷയത്തിൽ ഇടപെട്ടപ്പോഴാണ് വിനയചന്ദ്രനെതിരെ കേസെടുത്തത്. സി.പി.എം നേതൃത്വം കള്ളക്കേസ് എടുപ്പിക്കുകയായിരുന്നെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡന്റ് വിനോദ് ജി. മഠത്തിൽ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം. ആർ.സജീവ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.