ചേർത്തല :സീറോ മലബാർ സഭ എറണാകുളം അങ്കമാലി മേജർ സഭയിലെ പൗരോഹിത്യ മേധാവിത്വം അവസാനിപ്പിച്ച് വൈദികരും മെത്രാൻമാരും വിശ്വാസികളെ കേൾക്കുവാൻ തയ്യാറാകണമെന്ന് എറണാകുളംഅങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ ഭാരവാഹികളായ ജനറൽ കൺവീനർ ഡോ. എം.പി. ജോർജ്, ജോസഫ് അമ്പലത്തിങ്കൽ,ഷൈബി പാപ്പച്ചൻ,ബൈജു ഫ്രാൻസീസ്,ചാക്കോ
മങ്കുഴിക്കരി,ഡേവീസ് ചുരമന എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏകീകൃത വിശുദ്ധ കുർബാന അതിരൂപതയിലെ എല്ലാ പള്ളികളിലും നടപ്പിലാക്കുക,ആഭിചാര
കുർബാന ചൊല്ലിയ വൈദീകരുടെ പേരിൽ നടപടികൾ ആരംഭിക്കുക,സിനഡ് തീരുമാനങ്ങൾ ധിക്കരിച്ച മെത്രാൻമാരെ സിനഡിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 18ന്കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ ഏഴ് മുതൽ കുടിൽ കെട്ടി സത്യാഗ്രഹ സമരം നടത്തും. ഇതിന് മുന്നോടിയായി ഏകീകൃത കുർബാന വിളംബര ജാഥ 15 ന് നടത്തും.ചേർത്തല മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്ന് ജോസ് അറക്കത്താഴവും,പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് പോൾസൺ
കുടിയിരിപ്പിലും ക്യാപ്റ്റൻമാരായുള്ള രണ്ട് മേഖല ജാഥകൾ നടത്തും.