എരമല്ലൂർ : തുറവൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന, "കേക" എന്ന സംഘടന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൽ.കെ.ജി.മുതൽ, പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും. തുറവൂർ ഗവ.വെസ്റ്റ് യു.പി.സ്ക്കൂളിൽ 18 ന് രാവിലെ 9.30 ന് മത്സരം ആരംഭിക്കും. രജിസ്റ്റർ ചേയ്യേണ്ട അവസാന തീയതി 15 ന് വൈകിട്ട് 7 വരെ. കൂടുതൽ വിവരങ്ങൾക്ക് 9747661132 .