അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. ജില്ലാവൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് സി.ഗേറ്റ് അദ്ധ്യക്ഷനായി.ട്രഷറർ എച്ച്. മുഹമ്മദ് കബീർ വ്യാപാരിദിന സന്ദേശം നൽകി. ശശികുമാർ നടുവത്ര, മഞ്ചേഷ് പൂരം, ബാജി കുമാരകോടി, മനേഷ് എം. ജി .എം, ജയന്തിപ്രദീപ് സിദ്ധാർത്ഥ് കന്നുകാലിപാലം, വിഷ്ണു കുമാരകോടി എന്നിവർ സംസാരിച്ചു.