ആലപ്പുഴ: വയനാട് ദുരന്തബാധിതരെ കരകയറ്റാൻ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 2.16 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ല പഞ്ചായത്ത് ആദ്യഘട്ടമായി നൽകുന്ന 25 ലക്ഷം രൂപയും ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസിന് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും അതത് തദ്ദേശസ്വയംഭരണ സ്ഥാപന മേധവികളും കൈമാറി. തകഴി, അമ്പലപ്പുഴ വടക്ക്, ആല, മുതുകുളം, വെളിയനാട്, കുത്തിയതോട്, ചെറിയനാട് ഗ്രാമപഞ്ചായത്തുകളാണ് ചടങ്ങിൽ വിഹിതം കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിലായി 18 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് ജില്ല കളക്ടർ മുഖേന കൈമാറിയിട്ടുണ്ട്. 1.12 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്.
എം.എൽ.എ.മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ്.കെ.തോമസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, സെക്രട്ടറി ആർ. ദേവദാസ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.