മാവേലിക്കര : ജെ.സി.ഐ കൊച്ചാലുംമൂടും ഡോ.പി.എൻ.വിശ്വനാഥൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ തൈറോയ്ഡ് നിർണയ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ 12 വരെ മാങ്കാംകുഴി കല്ലുവിള ജംഗ്ഷനിൽ ജെ.സി.ഐ. ഭവനിൽ (ഡോ. പി.എൻ.വിശ്വനാഥൻ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റലിൽ) നടക്കും.
രക്ത പരിശോധനയും തൈറോയിഡ് നിർണ്ണയവും സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ എം.എൻ.ശിവദാസൻ, ആർ.കാർത്തികേയൻ,ഷാനുൽ ടി, ജെ സി ഐ ഭാരവാഹികളായ അനീഷ് കുമാർ , പ്രണവ് രാജ്, ജയപ്രകാശ് അമ്പാടി എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 9207323221