കായംകുളം: ശ്രീനാരായണ ഗുരുദേവ വിശ്വാസികളുടെ കൂട്ടായ്മയായ സാരഥി കുവൈറ്റിന്റെ 25 -ാംമത് വാർഷികത്തിനോട് അനുബന്ധിച്ച് ഇന്നും നാളെയും "ശ്രീനാരായണ ഗുരുവീഥികളിലൂടെ പഠനയാത്ര" സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10ന് പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം നിർവഹിക്കും. അഡ്വ.എൻ.എസ് അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും . വിനോദ്കുമാർ വാരണപ്പള്ളി, സുജാത സരോജം, പ്രവീൺ മോഹൻ,കേണൽവിജയൻ.എസ്,ബിബിൻഷാൻ.കെ.എസ്,പ്രാഫ.ബി.ജീവൻ, മായ വാസുദേവ്,വി.എം.അമ്പിളിമോൻ,സുനിൽ കൊപ്പാറേത്ത്, ജയകുമാർ കരുണാലയം, സൈഗാൾ സുശീലൻ എന്നിവർ പങ്കെടുക്കും.