ചെങ്ങന്നൂർ :എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 11 ന് വൈ.എം.സി.എ.ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന മെരിറ്റ് അവാർഡ് വിതരണം ഉൾപ്പടെയുള്ള പരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അറിയിച്ചു.