കായംകുളം: മാലിന്യമുക്ത നഗരം എന്ന ഹാഷ് ടാഗോടെ കായംകുളം നഗരസഭ 12 ന് മികാസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാലിന്യസംസ്കരണ ശില്പശാല സംഘടിപ്പിക്കും. ഡോ.തോമസ് ഐസക് ശില്പശാല ഉദ്ഘാടനം ചെയ്യും. ശാരദാ മുരളീധരൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, യു.വി ജോസ് ,കെ.ഹരികുമാർ, ഇംമ്പാക്ട് കേരള എം.ഡി.സുബ്രഹ്മണ്യൻ, ശുചിത്വമിഷൻ ഉദ്യോഗസ്ഥൻ ഷൈജു ചന്ദ്രൻ, കെ.എസ്.ഡബ്ലിയു എം.പി പ്രോജക്ട് ഡയറക്ടർ പ്രവീൺജിത് കെ.പി, കൊല്ലം കോർപറേഷൻ സെക്രട്ടറി അനു ജയദീപ് എന്നിവർ ക്ലാസുകളും ചർച്ചകളും നയിക്കും.