കായംകുളം: പുതുപ്പള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഗോവിന്ദമുട്ടം പാർവ്വതിമന്ദിരത്തിൽ രാജപ്പൻ,കെ.കെ.ഭവനത്തിൽ കുഞ്ഞുമോൻ, എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ കടിയേറ്റ് താഴെ വീണ് രാജപ്പന്റെ കൈഒടിഞ്ഞു. മനുഷ്യരെ ആക്രമിച്ച നായ്ക്കൾ പ്രദേശത്തെ മറ്റ് നായ്ക്കളേയും കടിച്ച് പരിക്കേൽപ്പിച്ചു.ഗുരുമന്ദിരത്തിന് സമീപം കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാൻ വന്ന മാതാവിന്റെ കൈവശമുണ്ടായിരുന്ന കുട്ടിയുടെ സ്കൂൾ ബാഗ് നായ കടിച്ചുകീറി. മറ്റൊരു സ്ത്രീയുടെ തോളിൽ കിടന്ന ഷാളും നായ കടിച്ചുകീറി.