കൊച്ചി: മേൽപ്പാത നിർമ്മിക്കുന്ന അരൂർ -തുറവൂർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ജില്ലാ കളക്ടർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി ഉത്തരവിട്ടു. റോഡിലെ യാത്രാദുരിതം തുടരുന്നതായി അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീണ്ടും നിർദ്ദേശിച്ചത്. അരൂർ, ചന്തിരൂർ മേഖലയിലാണ് ഏറ്റവും യാത്രാക്ളേശം.