പൂച്ചാക്കൽ: തൈക്കാട്ടുശേരി ശ്രീഭദ്ര സ്വയം സഹായ സമിതി 9-ാംമത് രാമായണ സത്സംഗവും ഔഷധക്കഞ്ഞി വിതരണവും നാളെ വൈകിട്ട് 5 ന് രാമനിലയത്തിൽ നടക്കും. ഭാഗവത തിലകം തൈക്കാട്ടുശേരി വിജയപ്പൻ നായർ ഭദ്രദീപം തെളിക്കും. കളഭം ചന്ദ്രശേഖരൻ നായർ, മനോജ് കണിയാംപറമ്പിൽ, മധു തുമ്പയിൽച്ചിര എന്നിവർ രാമായണം പാരായണം ചെയ്യും.കെ.ജി സന്തോഷ് കുമാർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ദീപാരാധനക്ക് ശേഷം ഔഷധക്കഞ്ഞി വിതരണം.