padaa

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ 24 ന് തുടക്കം കുറിക്കുന്ന സപ്താഹ യജ്ഞത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.രമേശ്, ട്രഷറർ കെ.ആർ.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് രജിൻ എസ്. ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി പി.പ്രമോദ്, മുൻ പ്രസിഡന്റ് പി.അശോകൻ നായർ , സബ് കമ്മിറ്റി കൺവീനർമാരായ മോഹനൻ നല്ല വീട്ടിൽ, പി.കെ.ശിവരാജൻ ,വി.എസ്‌.നാണുകുട്ടൻ, വി.ഉണ്ണികൃഷ്ണൻ, ക്ഷേത്രാചാര കമ്മിറ്റി മെമ്പർമാർ,വിവിധ കരകളിൽ നിന്നുള്ള സെക്രട്ടറി , പ്രസിഡന്റ്,എക്സിക്യൂട്ടീവ് അംഗങ്ങ,ൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.