പൂച്ചാക്കൽ:കേരള വ്യാപാരി വ്യവസായി ഏകോപനസമി പൂച്ചാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ദിനം ആഘോഷിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും യൂണിറ്റ് പ്രസിഡന്റുമായ ടി.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഷണ്മുഖൻ നായർ, യൂത്ത് വിംഗ് പ്രസിഡന്റ് ചന്ദ്രൻ കൃഷ്ണാലയം പി.ടി ജോസഫ്,നൗഷാദ്,പ്രസാദ്, സബീർ തുടങ്ങിയവർ പങ്കെടുത്തു.