ഹരിപ്പാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജിയോജിത്ത് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ ഗണിതശാസ്ത്ര ലാബിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പദ്ധതി വിശദീകരിച്ചു. ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ് മേഖല മാനേജർ സുധീർകുമാർ കെ വിശിഷ്ടാതിഥായി.പി.ടി.എ പ്രസിഡിൻ്റ് ആർ.രാജേഷ്, ടി.പി ടോമി, സിബിൻ ഡേവിസ് ,ഷെറിൻ വർഗീസ് , പ്രദീപ്കുമാർ പി തുടങ്ങിയവർ സംസാരിച്ചു.