ചേർത്തല:കുടുംബശ്രീ സി ഡി എസ്.എക്സ്‌പോഷർ വിസിറ്റിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വരവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിതയുടെ നേതൃത്വത്തിലുള്ള അൻപതംഗ സംഘം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ വി.കെ.പുഷ്പ, സ്ഥിരം സമിതി അദ്ധ്യക്ഷ വിമല പ്രഹ്ളാദൻ, അംഗങ്ങളായ വി.ടി.സജീഷ്, വി.കെ.സേതുമാധവൻ, കെ.ജിഷ,മെമ്പർ സെക്രട്ടറി എം.കെ.ആൽഫ്രഡ്, വൈസ് ചെയർപേഴ്സൺ പി.എം.ബിന്ദു, പി.ശാന്തിനി, സ്മിത കെ.ബാബു, ഇ.സി.ജയ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. കഞ്ഞിക്കുഴി കുടുംബശ്രീയുടെവിവിധ സംരഭങ്ങൾ, കാർഷിക മേഖലയിലെ സംഘകൃഷി,സി.ഡി.എസ് ഓഫീസ് പുതുസംരംഭങ്ങൾ എന്നിവ പഠനവിധേയമാക്കി.വരവൂർ സി.ഡി.എസിന്റ സംരഭമായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ കഞ്ഞിക്കുഴിക്കാർക്ക് സ്‌നേഹോപഹാരമായി നൽകി.
ഗ്രാമപഞ്ചായത്തിലെത്തിയ ടീമിനെ പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സി.ഡി.എസ് ചെയർ പേഴ്സൺ സുനിതാ സുനിൽ,വൈസ് ചെയർ പേഴ്സൺ റജി പുഷ്പാംഗദൻ,സ്ഥിരം സമിതി അദ്ധ്യക്ഷ ജ്യോതിമോൾ,സെക്രട്ടറി റ്റി.എഫ്. സെബാസ്റ്റ്യൻ,അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ് പഞ്ചായത്തംഗങ്ങളും,കൃഷി ഓഫീസർ റോസ്മി ജോർജ്,അനിതാ ശശിധരൻ,കർഷകരായ ശുഭകേശൻ,ജി. ഉദയപ്പൻ,ഫാക്കൽടി അംഗങ്ങളായ ജി.മുരളി,ടി.എൻ.വിശ്വനാഥൻ,വി.സുദർശനൻ,സി.ഡി.എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കയർ ഉൽപ്പന്നങ്ങളും പച്ചക്കറി തൈകളും നൽകി.