vayanatinu-sahayam

മാന്നാർ: എല്ലാം നഷ്ടപ്പെട്ട വയനാടിനായി വിവിധയിടങ്ങളിൽ നിന്ന് സഹായങ്ങൾ ഒഴുകുമ്പോൾ ആറുവയസുകാരൻ മുഹമ്മദ് പിറന്നാളിനായി സ്വരൂപിച്ച സമ്പാദ്യ കുടുക്ക നൽകി മാതൃകയാകുന്നു. പരുമല സെമിനാരി എൽ.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദിന്റെ പിറന്നാൾ ഇന്നലെയായിരുന്നു. മാന്നാർ ഓടാട്ട് തെക്കതിൽ ഹാഷിംഖാൻ ഷിഫിന ദമ്പതികളുടെ മകനാണ് മുഹമ്മദ്. സമ്പാദ്യ കുടുക്ക മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ 'വയനാടിന് ഒരു കൈത്താങ്ങ്' പദ്ധതിയിലേക്കാണ് കൈമാറിയത്. മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറി അൻഷാദ് മാന്നാർ, ജോ.സെക്രട്ടറി ഫസൽറഷീദ് എന്നിവർ ചേർന്നാണ് മുഹമ്മദിന്റെ സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങിയത്.