ചേർത്തല: ചേർത്തല അക്ഷര ജ്വാല കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ മോഹനൻ ചെട്ടിയാർ അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ധനസഹായ വിതരണവും നാളെ എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, ട്രഷറർ തുറവൂർ സുലോചന, മറ്റ് ഭാരവാഹികളായ രാജീവ് പറയകാട്, വിജയൻ എരമല്ലൂർ എന്നിവർ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശർമ്മിള സെൽവരാജ് അദ്ധ്യക്ഷയാകും. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അനുസ്മരണ പ്രഭാഷണം നടത്തും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവനും വൈസ് ചെയർമാൻ ടി.എസ്. അജയകുമാറും സഹായനിധി വിതരണം ചെയ്യും. മോഹനൻ ചെട്ടിയാർ സ്മൃതി പുരസ്‌കാരം, ബാലസാഹിത്യകാരൻ ഉല്ലല ബാബുവിന് വിജയൻ എരമല്ലൂർ സമർപ്പിക്കും.